പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി; മധ്യപ്രദേശിൽ വൻ സ്വീകരണം നേടി തരൂർ

  • 14/10/2022

ഭോപാൽ: അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാർഗെ തമിഴ്‌നാട്ടിലാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഖാർഗെ കൂടികാഴ്ച നടത്തി. 

അതേസമയം, ശശി തരൂർ മധ്യപ്രദേശിലും ബിഹാറിലുമാണ് വോട്ട് തേടിയത്. മധ്യപ്രദേശിൽ വൻ സ്വീകരണമാണ് പിസിസി ശശി തരൂരിന് ഒരുക്കിയത്. പ്രചാരണത്തിനിടെ ആദ്യ അനുഭവമായിരുന്ന തരൂരിനിത്. ട്വിറ്ററിലൂടെ മധ്യപ്രദേശ് കോൺഗ്രസിന് തരൂർ നന്ദിയറിയിച്ചു. ഏഴ് സംസ്ഥാനങ്ങളിൽ പ്രമുഖ നേതാക്കൾ അവഗണിച്ചിടത്താണ് മധ്യപ്രദേശ് പിസിസി  തരൂരിനെ വരവേറ്റത്.  

പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉൾപ്പടെ മുതിർന്ന നേതാക്കളുടെ വൻ നിര തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നു. കേരളത്തിലടക്കം പിസിസി അധ്യക്ഷന്മാർ മാറി നിന്നെങ്കിൽ മധ്യപ്രദേശ് പിസിസി പ്രസിഡൻറ്  കമൽനാഥ് നേരിട്ടെത്തി ശശി തരൂരിന് ആശംസകൾ നേർന്നു. തരൂരുമായുള്ള കമൽനാഥിൻറെ അടുപ്പം, നിയമ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ, പാർട്ടിയിൽ ഭിന്നത ഇല്ലെന്ന സന്ദേശം നൽകുക, ഇതാണ് ഖർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവച്ച കമൽനാഥ് തരൂരിന് സ്വീകരണമൊരുക്കിയതിന് പിന്നിലെ കാരണങ്ങൾ.

Related News