പിച്ച് സ്മാഷേഴ്സ് ക്രിക്കറ്റ് ലീഗ് സീസൺ ഫൈവ് ടൂർണ്ണമെന്റിൽ ടീം കിംഗ്സ് ഇലവൻ ജേതാക്കൾ

  • 16/10/2022

 



ജലീബ് ചാമ്പ്യൻസ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം എഫ് എഫ് സി യെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടീം കിംഗ്സ് ഇലവൻ ജേതാക്കളായത്. ഫൈനൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം കിംഗ്സ് ഇലവന്റെ മുഹമ്മദ്‌ ഷാക്കിർ ഏറ്റുവാങ്ങി. മാൻ ഓഫ് ദി സീരീസ്, ടൂർണമെന്റിലെ മികച്ച ബാറ്റർ, മോസ്റ്റ്‌ സിക്സ്,എന്നീ പുരസ്‌കാരങ്ങൾ ടീം യു എഫ് സി സി യുടെ സത്യരാജ് കേശവൻ കരസ്ഥമാക്കി. മികച്ച ബൗളറായി കിംഗ്സ് ഇലവന്റെ ഷിബു ഓമനക്കുട്ടനും, മികച്ച വിക്കെറ്റ് കീപ്പറായി ടീം ട്രൈ ഈസ്റ്റിന്റെ നിഖിലും,മികച്ച ഫീൽഡറായി ടീം എം എഫ് സി യുടെ ജാസൻ ഡിസൂസ എന്നിവരെയും തിരഞ്ഞെടുത്തു.

ടൂർണമെന്റിൽ സെഞ്ച്വറി, , ഹാട്രിക്,അഞ്ചു വിക്കെറ്റ് എന്നിവ നേടിയ കളിക്കാർക്ക് ട്രോഫികളും, ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്ക് മൊമെന്റൊയും വിതരണം ചെയ്തു.വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും അൽ മുസൈനി ഓപ്പറേഷൻ മാനേജർ ഗുരുപ്രസാദ് വിതരണം ചെയ്തു. അൽ മുസൈനി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്മാരായ ശരത് ശങ്കരൻ, ലിജോ കുര്യാക്കോസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.ഫൈനൽ മത്സരം അമ്പയർമാരായ സന്തോഷ്‌ ,വിനീഷ് എന്നിവർ നിയന്ത്രിച്ചു.
ശരത് അരവിന്ദ്, സാലിഹ്,ഇമ്തിയാസ്, റിനീഷ്, ഫവാസ്, സിജോ, സമീർ, ഷിജു , സിജു,പ്രീദത്എന്നിവർ ഫൈനൽ സർമനി നിയന്ത്രിച്ചു.

സീസൺ 6 അടുത്തുതന്നെ ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.

Related News