2016 ല്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്‌തു; രേഖകൾ സമർപ്പിച്ച് നയൻ‌താര

  • 16/10/2022

ചെന്നൈ: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതായി നയന്‍താര. വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തില്‍ താര ദമ്ബതികള്‍ക്കെതിരെ നിലവില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.


2016 ല്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്നാണ് നയന്‍താര സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും താര ദമ്ബതികള്‍ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനായുള്ള നടപടികള്‍ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു.

നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമേ വാടക ഗര്‍ഭധാരണത്തിന് അനുമതി ലഭിക്കുകയൂള്ളൂ. വിവാഹം 2016 ല്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ താരദമ്ബതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിന് തടസ്സമില്ലെന്നാണ് വ്യക്തമാകുന്നത്. നിയമ ലംഘനം നടന്നോയെന്ന കാര്യമാണ് നിലവില്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.

Related News