ഇസ്കോൺ 2022 സ്വാഗത സംഘം രൂപീകരിച്ചു

  • 17/10/2022

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ നവംബർ 11,12 (വെള്ളി, ശനി) ദിവസങ്ങളിൽ മസ്ജിദ് കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഇസ്കോൺ, (ഇന്ത്യൻ സ്റ്റുഡൻസ് കോൺഫ്രൻസ്) വിജയത്തിനായി പി.എൻ.അബ്ദുൽ ലത്തീഫ് മദനി ചീഫ് പേട്രനായി , സി.പി.അബ്ദുൽ അസീസ് ചെയർമാൻ, കെ.സി.അബ്ദുൽ ലത്തീഫ് വൈസ് ചെയർമാൻ, സുനാഷ്ശുക്കൂർ, ജനറൽ കൺവീനർ, അബ്ദുൽ അസീസ് നരക്കോട്, ഷബീർ സലഫി എന്നിവർ കൺവീനറുമായുള്ള വിപുലമായ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 

പ്രോഗ്രാം കമ്മറ്റി ചെയർമാനായി സക്കീർ കൊയിലാണ്ടി, വൈസ് ചെയർമാൻ പി.എൻ. അബ്ദുറഹിമാൻ, കൺവീനർ ഷഫീഖ് മോങ്ങം, സാജു ചെമ്മനാട്,നൗഫൽ സ്വലാഹി, എന്നിവരെയും , പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായി എൻ.കെ.അബ്ദുസ്സലാം, വൈസ് ചെയർമാൻ സജ്ജാദ്, കൺവീനർമാരായി ഷാജു പൊന്നാനി, അൻവർ ടി.പി എന്നിവരെയും, 
ഫുഡ് ആൻഡ് റഫ്രഷ്മെൻറ് ചെയർമാനായി, ഹാഫിദ് മുഹമ്മദ് അസ്‌ലം, വൈസ് ചെയർമാനായി സഫറുദ്ധീൻപിപി, കൺവീനർമാരായി അബ്ദുലത്തീഫ് കാപ്പാട്, സിറാജ് മാപ്പിളകത്ത്, എന്നിവരെയും, റിസപ്ഷൻ& വളണ്ടിയർ ചെയർമാനായി അഷ്റഫ് എകരൂൽ, കൺവീനർമാരായി അമീൻ ഹവല്ലി, അബ്ദുൽ മജീദ് എന്നിവരെയും, റജിസ്ട്രേഷൻ & റിക്കോർഡ് ചെയർമാനായി അബ്ദുൽ ജലീൽ തയ്യിൽ, വൈസ് ചെയർമാനായി അൻസാർ ടി.എ , കൺവീനർമാരായി ഹിഫ്‌സു റഹ്മാൻ, ആഷിഖ് സി.എസ്. എന്നിവരെയും, വെനിയു & സ്റ്റേജ് ചെയർമാനായി, ഹാറൂൻ കാട്ടൂർ, വൈസ് ചെയർമാനായി അബ്ദുൽ ഹമീദ്, കൺവീനർമാരായി കെ.സി.അബ്ദുൽ മജീദ്, മുനീർ ഫർവാനിയ എന്നിവരെയും, റിക്കോർഡിങ്& ബ്രോഡ് കാസ്റ്റിങ് ചെയർമാനായി അനിൽ ആസാദ്, വൈസ് ചെയർമാനായി മുജീബ് റഹ്മാൻ എൻ.സി. കൺവീനർമാരായി ബഷീർ മാഗ്ളൂർ, യാസ്സർ പയ്യോളി, എന്നിവരെയും, ലൈറ്റ്& സൗണ്ട് ചെയർമാനായി ഹബീബ് പി.കെ., വൈസ് ചെയർമാനായി സിദ്ധീഖ് മംഗഫ്, കൺവീനർമാരായി മുത്ത്വലിബ് ഖൈത്താൻ, അമീൻ ഫർവാനിയ, എന്നിവരെയും, ഫിനാൻസ് & സ്പോൺസറിങ്ങ് കമ്മറ്റി ചെയർമാനായി സാദിഖ് അലി യെയും, വൈസ് ചെയർമാനായി സുധീർ മംഗഫ്, കൺവീനർമാരായി മുസ്തഫ പാടൂർ, അലാവുദ്ധീൻ എന്നിവരെയും, മേഗസിൻ ചെയർമാനായി അസ്‌ലംകാപ്പാട്, വൈസ് ചെയർമാൻ നൗഷാദ് , കൺവീനർമാരായി സ്വാലിഹ് സുബൈർ, കെ.സി.നജീബ് എന്നിവരെയും , ട്രാൻസ്പോർട്ടേഷൻ ചെയർമാനായി ഷഹ്റാൻ , വൈസ് ചെയർമാൻ സിറാജ്, കൺവീനർമാരായി ജഅഫർ ഉമ്മർ, ഹിദാസ് എന്നിവരെയും,
പർച്ചീസ് ചെയർമാനായി സൈനുദീൻ ഫർവാനിയ, വൈസ് ചെയർമാൻ റാഫി കണ്ണൂർ, കൺവീനർ അഷ്റഫ് കെ.വി, എന്നിവരെയും , മെഡിക്കൽ എയിഡ് ചെയർമാനായി അബ്ദുല്ല കാഞങ്ങാടിനെയും, വൈസ് ചെയർമാൻ ഡോക്ടർ യാസ്സർ, കൺവീനർ ഡോക്ടർ മുഹമ്മദലി , ഹുസൈൻ അബൂഹലീഫ, എന്നിവരെയും തെരഞ്ഞെടുത്തു.

Related News