ഭാര്യമാരെ പരസ്പരം കൈമാറുന്നതിനെ എതിര്‍ത്ത യുവതിക്ക് ഭര്‍ത്താവിന്‍റെ മര്‍ദ്ദനം

  • 17/10/2022

ജയ്പുര്‍: ഭാര്യമാരെ പരസ്പരം കൈമാറുന്നതിനെ (വൈഫ് സ്വാപ്പിങ്) എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി പരാതി. രാജസ്ഥാനിലെ ബിക്കാനീറില്‍ ഹോട്ടലിലാണ് സംഭവം. പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജറായ ഭര്‍ത്താവിനെതിരെയാണ് യുവതി പരാതി നല്‍കിയത്.

ഭര്‍ത്താവ് ബിക്കാനീറിലെ ഹോട്ടലിൽ പൂട്ടിയിട്ടുവെന്നും ഫോൺ പിടിച്ചുകൊണ്ടുപോയെന്നും യുവതി പരാതിയിൽ പറയുന്നു. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവെന്നും പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ആണ്‍കുട്ടികളുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. 

രണ്ട് ദിവസം കഴിഞ്ഞ് ലഹരിക്ക് അടിമയായ നിലയിലാണ് ഭര്‍ത്താവ് തിരിച്ചെത്തിയത്‌. ഭാര്യമാരെ കൈമാറുന്ന പരിപാടിക്ക് നിർബന്ധിച്ചു. എന്നാല്‍ വഴങ്ങാതിരുന്നതോടെ മർദ്ദിക്കുകയും സംസ്കാരമില്ലാത്തവളെന്ന് ആക്ഷേപിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
 ഭര്‍ത്താവിന്റെ മാതാവും സഹോദരിയും 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.  

പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ലൈംഗികാതിക്രമത്തിനടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

Related News