'മരിക്കു'മെന്ന് ലൈവ് വീഡിയോയില്‍; അമിതവേഗം കവര്‍ന്നത് നാല് ജീവന്‍, അപകടത്തിനു തൊട്ടുമുമ്പത്തെ ദൃശ്യങ്ങള്‍ വൈറലാകുന്നു

  • 17/10/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ അമിതവേഗം മൂലമുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ബിഹാര്‍ സ്വദേശികളായ ആനന്ദ് പ്രകാശ്, അഖിലേഷ് സിങ്, ദീപക് കുമാര്‍, മുകേഷ് എന്നിവരാണ് മരിച്ചത്.   വെള്ളിയാഴ്ചയാണ് കാറപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നവർ അപകടത്തിനു തൊട്ടുമുമ്പ് ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.  

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. അമിതവേഗത്തില്‍ കാര്‍ ഓടിക്കുന്ന ഡ്രൈവറോട് 'നമ്മള്‍ നാല് പേരും മരിക്കും' എന്ന് കാറിലെ യാത്രക്കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ മറ്റൊരു യാത്രികന്‍ കാറിന്‍റെ വേഗത വര്‍ധിപ്പിക്കാനും ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.

മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബി.എം.ഡബ്ല്യൂ. കാറെന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ പതിഞ്ഞിട്ടുള്ള സ്പീഡോമീറ്റര്‍ ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്. സുല്‍ത്താന്‍പുരില്‍ നിന്ന് ഡല്‍ഹി ഭാഗത്തേക്ക് പോകുകയായിരുന്ന ബി.എം.ഡബ്ല്യൂ. കാര്‍ എതിരെ വന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. നാലുപേരും മരിച്ചു.

Related News