ഐ സി എഫ് ഫർവാനിയ സെൻട്രൽ പ്രവാസി വായന കാമ്പയിൻ "ഉജ്ജ്വലനം" സംഘടിപ്പിച്ചു

  • 18/10/2022



കുവൈത്ത്: പ്രവാസി വായന ഒമ്പതാം വർഷത്തിലേക്കെത്തുന്നതിൻ്റെ ഭാഗമായാണ് ഐ സി എഫ് ഇൻറർനാഷണൽ കൗൺസിൽ "പ്രവാസം വായിക്കുന്നു"വെന്ന ശീർഷകത്തിൽ കാമ്പയിൻ ആഹ്വാനം ചെയ്തത്. ഐ സി എഫ് നാഷണൽ അഡ്മിൻ സെക്രട്ടറി ബഷീർ അണ്ടിക്കോട് ഉദ്ഘാടനം ചെയ്തു.

നാഷണൽ സംഘടനാ സമിതി പ്രസിഡൻ്റ് അഹ് മദ് കെ മാണിയൂർ കാമ്പയിൻ വിശദീകരിച്ചു. ഐ സി എഫ് നാഷണൽ എഡ്യുക്കേഷൻ സെക്രട്ടറി റഫീഖ് കൊച്ചനൂർ , കാമ്പയിൻ കോഡിനേറ്റർ ശുഐബ് മുട്ടം എന്നിവരും പങ്കെടുത്തു.  

ഐ സി എഫ് സെൻട്രൽ പ്രസിഡൻ്റ് സുബൈർ മുസ്ല്യാരുടെ അധ്യക്ഷതയിൽ ചേർന്ന ഉജ്വലനം പ്രോഗാമിൽ സെൻട്രൽ സെക്രട്ടറി നസീർ വയനാട് സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഗഫൂർ എടത്തുരുത്തി നന്ദിയും പറഞ്ഞു.

Related News