കെഫാക് സോക്കർ & മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നു

  • 18/10/2022

 



കുവൈറ്റ്‌ : കെഫാക് - ലുലു മണി സോക്കർ ലീഗ് & മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ മിശ്രിഫിലെ പബ്ലിക് അതോറിറ്റിയൂത്ത് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു . വെള്ളിയാഴ്ച വൈകിട്ട് നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ യങ്ഷൂട്ടേർസ് അബ്ബാസിയ ഏകപക്ഷിയമായ രണ്ടു ഗോളുകൾക്ക് കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി യങ്ഷൂട്ടേർസിന് വേണ്ടി രാജേഷ് , നിസാർ എന്നിവർ ഗോളിലാണ് യങ് ഷൂട്ടേർസിന്റെ വിജയം . അൽ ശബാബ് എഫ്‌സി യെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സിൽവർ സ്റ്റാർസ് എസ് സി പരാജയപ്പെടുത്തി . സിൽവർ സ്റ്റാർസിന്വേണ്ടി റാഫി , ഫിർദൗസ് , അനീഷ് എന്നിവർ ഓരോ ഗോളുകൾ നേടി . ഫഹാഹീൽ ബ്രദേഴ്‌സ് ഒന്നിനെതിരെരണ്ടു ഗോളുകൾക്ക് ഹിമയാ ഫ്ളൈറ്റേഴ്സ് എഫ്‌ സിയെ പരാജയപ്പെടുത്തി ഫഹാഹീലിനു വേണ്ടി ഉണ്ണി , ഫാറൂക്കും ഫ്ലൈ റ്റേഴ്സിനു വേണ്ടി നബീലും ഗോൾ നേടി . സമീർ നേടിയ ഗോളിൽ ബിഗ് ബോയ്സ് എഫ്‌ സി ഒരുഗോളിന് ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനെ പരാജപ്പെടുത്തി . സ്പാർക്സ് എഫ്‌ സി ഏകപക്ഷീയമായ ഒരു ഗോളിന്മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി സമീർ അൽകു ആണ് വിജയ ഗോൾ നേടിയത് . ഷോബി നേടിയ ഒരു ഗോളിൽ സോക്കർ കേരള റൗദ എഫ്‌ സിയെ പരാജയപ്പെടുത്തി . മാക് കുവൈറ്റ് ഏകപക്ഷീയമായ ഒരു ഗോളിന്സി എഫ്‌ സി സാൽമിയയെ പരാജപ്പെടുത്തി മുബശ്ശിർ ആണ് വിജയ ഗോൾ നേടിയത് . കുവൈറ്റ് കേരളാസ്റ്റാർസിനെ ഒരു ഗോളിന് പരാജപ്പെടുത്തി ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ്‌ സി യും വിജയിച്ചു ബെസ്റ്റിൻ ആണ്ഗോൾ നേടിയത് . തുടർന്ന് നടന്ന സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയഎതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കുവൈത്ത് കേരളാ സ്റ്റാർസിനെ പരാജപ്പെടുത്തി . വിജയികൾക്ക് വേണ്ടിറാശിദ് ഇരട്ട രണ്ടു ഗോൾ നേടിയപ്പോൾ സുഹൂദ് ഒരു ഗോൾ നേടി . രണ്ടാം മത്സരത്തിൽ അൽ ശബാബ് എഫ്‌ സിഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്പാർക്സ് എഫ്‌ സിയെ പരാജയപ്പെടുത്തി . ശബാബിന് വേണ്ടി ഹാഷിർ , അനസ് എന്നിവർ ഓരോ ഗോൾ നേടി . സ്പാർക്‌സിനു വേണ്ടി ജസീലുദ്ധീന് ഒരു ഗോൾ നേടി . മൂന്നാംമത്സരത്തിൽ സിൽവർ സ്റ്റാർസ് എസ് സി എതിരില്ലാത്ത നാല് ഗോളുകൾക്ക് റൗദ എഫ്‌ സിയെ പരാജപ്പെടുത്തി . അഫ്താബ് ഇരട്ട ഗോൾനേടിയപ്പോൾ മുത്താർ , അർഷാദ് എന്നിവർ ഓരോ ഗോൾ നേടി . നാലാം മത്സരത്തിൽബിഗ്‌ബോയ്സ്‌ എഫ്‌ സിയെ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്‌സ് പരാജയപ്പെടുത്തി 

Related News