കൊയമൗലാന അസോസിയേഷൻ ശൈഖ് കോയ അൽ ഖാസിമി അസോസിയേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഗ്രാന്റ് മീലാദ്‌ മീറ്റ് നവംബർ നാലിന്

  • 18/10/2022




കൊയമൗലാന അസോസിയേഷൻ
ശൈഖ് കോയ അൽ ഖാസിമി അസോസിയേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഗ്രാന്റ് മീലാദ്‌ മീറ്റ് നവംബർ നാലിന്. വൈകുന്നേരം 7:30ന് കൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഹാളിൽ വെച്ച് നടക്കുന്നു. 

കേരള ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസിയുടെ പ്രാർത്ഥനയോടെ തുടങ്ങുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ഹാഫിസ് അഹ്‌മദ്‌ കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തും. 

സമ്മേളനത്തിന്റെ ഉദ്ഘാടനം കുവൈത്തി പണ്ഡിതനും, ജംഇയ്യത്തുൽ ബയാൻ ലി തഅ് രീഫീൽ ഇസ്ലാം സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഷെയ്ഖ് സുഊദ് മുഹമ്മദ് അൽ ഉതൈബി നിർവ്വഹിക്കും.

തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം മുസ്‌ലിം പേർസണൽ ലോ ബോർഡ് മെമ്പർ അബ്ദുൽഷുകൂർ അൽ കാസിമി നിർവഹിക്കും കെഎംസിടി ജനറൽ സെക്രട്ടറി അർഷദ് അൽ കാസിമി കൊയമൗലാന അസോസിയേഷനെ പരിചയപ്പെടുത്തും 

കേരളത്തിന്റെ തലസ്ഥാന നഗരിയിൽ പൂന്തുറ പ്രദേശത്തു ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിൽ 52 വർഷകാലം പ്രിൻസിപ്പൽ ആയും പള്ളിയിൽ ഇമാമയും സേവനം അനുഷ്ടിച്ച മഹത് വ്യക്തിത്വത്തിന്റെ പേരിലുള്ള ശിഷ്യന്മാരുടെ ഒരു കൂട്ടായ്മയാണ് കോയമൗലാന അസോസിയേഷൻ.

Related News