പരിശുദ്ധ ബാവാതിരുമേനിയ്ക്ക്‌ കുവൈറ്റിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി

  • 19/10/2022



കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങൾ ആശിർവദിക്കുവാൻ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയ്ക്ക്‌ മഹാഇടവകയുടെ നേതൃത്വത്തിൽ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി.  

കല്ക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ തിരുമേനിയും പരിശുദ്ധ പിതാവിനോടൊപ്പം കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി സാബു എലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗീസ്‌, കുവൈറ്റിലെ മറ്റ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിമാരായ ഫാ. എബ്രഹാം പി.ജെ., ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോൺ ജേക്കബ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംങ്ങളായ തോമസ്‌ കുരുവിള, മാത്യൂ കെ. ഇലഞ്ഞിക്കൽ, പോൾ വർഗീസെ, ഭദ്രാസന കൗൺസിലംഗം ദീപക്‌ പണിക്കർ, ഷാജി വർഗീസ്, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ ബിനു ബെന്ന്യാം, ഇടവക ഭരണസമിതിയംഗങ്ങൾ, പ്രാർത്ഥനാ യോഗ സെക്രട്ടറിമാർ, ഹാർവെസ്റ്റ്‌ കൺവീനേഴ്സ്‌, ആത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികൾ, എന്നിവർ ചേർന്ന്‌ പൂക്കളുടെയും, കത്തിച്ച മെഴുകുതിരികളുടെയും അകമ്പടിയോടെ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു.

Related News