ഭര്‍ത്താവ് വിവാഹമോചന നോട്ടീസ് അയച്ചു;യുവതി ഫ്ലാറ്റിലെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ചു

  • 20/10/2022

ബെംഗളൂരു: ഭര്‍ത്താവ് വിവാഹ മോചനത്തിനാ‌യി നോട്ടീസ് അയച്ചതിനെ തുടർന്ന് യുവതി ഫ്ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായ 34കാരി ഉപാസന റാവത്ത് ആണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരി എന്നയാളാണ് ഉപാസനയുടെ ഭർത്താവ്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം.  ഫ്ലാറ്റിലെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവതി മരിച്ചത്. ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.  ഏറെക്കാലമായി അകൽച്ചയിലായിരുന്നു ഭർത്താവും യുവതിയും. ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. 

എട്ടുവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും യുവതി കുറിപ്പിൽ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.  
 

Related News