പ്ലാസ്മയ്ക്ക് പകരം മുസംബി ജ്യൂസ് നല്‍കിതായി ആരോപണം; ഡെങ്കിപ്പനി ബാധിച്ചയാൾ മരിച്ചു, വീഡിയോ പുറത്ത്

  • 20/10/2022

ലഖ്‌നൗ: പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിച്ചയാൾ മരിച്ചതായി കുടുംബത്തിന്റെ ആരോപണം. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവമുണ്ടായത്. 

ഇതുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. മുസംബി ജ്യൂസിന്റേയും പ്ലാസ്മയുടേയും നിറം സമാനമാണ്. അബദ്ധത്തിൽ പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകുകയായിരുന്നെന്നാണ് വിവരം. ബ്ലഡ് പാക്ക് തുറന്ന് ജ്യൂസിന് സമാനമായ ദ്രാവകം വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

ഒരു രോഗി മരിച്ചുവെന്നും ഉടനടി ഈ പ്രശ്നത്തില്‍ അധികൃതര്‍ ഇടപെടണമെന്നുമാണ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ യു.പി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതകും പറഞ്ഞു.

 

Related News