മട്ടണ്‍ പാചകം ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; പരിഹരിക്കാനെത്തിയ അയല്‍വാസിയെ വീട്ടില്‍ കയറി കൊലപ്പെടുത്തി

  • 20/10/2022

ഭോപ്പാല്‍: മധ്യപ്രദേശില്‍  മട്ടണ്‍ പാചകം ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് അയല്‍വാസിയുടെ കൊലപാതകത്തില്‍. ഭോപ്പാല്‍ സ്വദേശിയായ പപ്പു ഐര്‍വാറാണ് അയല്‍ക്കാരനായ ബില്ലുവിനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ മട്ടണ്‍ പാചകം ചെയ്യുന്നതിനെച്ചൊല്ലി പപ്പുവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. ചൊവ്വാഴ്ച മാംസാഹാരം ഉണ്ടാക്കുന്നതിനെ പപ്പുവിന്റെ ഭാര്യ എതിര്‍ത്തു. പപ്പുവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയതാണ് അയല്‍വാസി ബില്ലു. 

ഇവരുടെ വീട്ടിലെത്തിയ ബില്ലു ദമ്പതിമാര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ചു. ശേഷം ബില്ലു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പപ്പു ബില്ലുവിന്റെ വീട്ടിലെത്തി ബില്ലുവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Related News