മലപ്പുറം ജില്ല അസോസിയേഷൻ മൊബൈൽ ഐഡി കാർഡും MEDX മെഡിക്കൽ കെയർ പ്രൈവിലാജ് കാർഡും പുറത്തിറക്കി

  • 21/10/2022



MAK അംഗങ്ങളുടെ ദീർഘാകാല ആവശ്യമായിരുന്ന മൊബൈൽ ഐഡി കാർഡും കുവൈറ്റ്‌ ഫഹാഹീൽ Medex ഹോസ്പിറ്റലുമായി സഹകരിച്ചു അംഗങ്ങൾക്ക് പ്രൈവിലാജ് കാർഡും നൽകി.

ഈ വർഷത്തെ ഈദ് - ഓണം ആഘോഷമായ ഈണം 22ലെ നിറഞ്ഞ സദസ്സിൽ മുഖ്യാതിഥിയും മെയിൻ സ്പോൺസറുമായ  MEDEX Medical Care ഗ്രൂപ്പ് ചെയർമാൻ VPമുഹമ്മദ് അലി, MAK പ്രസിഡന്റ് ശ്രീ അഡ്വ മുഹമ്മദ് ബഷീർ , ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര,മറ്റു സംഘടനാ സാരഥികളുടെയും സാന്നിധ്യത്തിൽ  MAK സ്ഥാപകരിൽ ഒരാളും നിലവിലെ അഡ്വൈസറി ബോർഡ് അംഗവുമായ അഭിലാഷ് കളരിക്കലിന് നൽകികൊണ്ട്  പ്രകാശന കർമം നിർവഹിച്ചു .
Malappuram ജില്ലാ അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളോട് കൂടിയ ഈ പ്രിവിലേജ് കാർഡ് സാമ്പത്തിക പരാധീനതഅനുഭവിക്കുന്നവർക്ക് വളരെ ഒരു അനുഗ്രഹം തന്നെയായിരിക്കും.

കൂടാതെ ഇനിമുതൽ malappuramkuwait എന്ന പേരിൽ പ്ലേസ്റ്റോറിൽ നിന്നും മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതും അംഗങ്ങൾക്ക് മേല്പറഞ്ഞ ആനുകൂല്യം നേടാവുന്നതുമാണ് .


*കൂടുതൽ വിവരങ്ങൾക്ക് സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതുമാണ് *

Related News