പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടി; പ്രധാനമന്ത്രി ഇന്ന് തുടക്കമിടും

  • 22/10/2022

ദില്ലി: കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും.


75, 000 പേര്‍ക്കുള്ള നിയമന ഉത്തരവ് രാവിലെ 11 മണിക്ക് നടക്കുന്ന തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറും. 38 മന്ത്രാലയങ്ങള്‍ക്ക് കീഴിലായാണ് ഈ നിയമനങ്ങള്‍. ഓണ്‍ലൈനിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.

ഒന്നര വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജോലി നല്‍കുമെന്ന് ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Related News