ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒഴിവാക്കി, നിയമലംഘകർക്ക് പൂക്കൾ മാത്രം

  • 22/10/2022

ഗുജറാത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒഴിവാക്കി. ഒക്ടോബർ 21 മുതൽ 27 വരെയുള്ള 7 ദിവസം ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകർക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നൽകും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകർക്ക് ഗുജറാത്ത് പോലീസ് പൂക്കളും നൽകും. എന്നാൽ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാർഗമായി ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപക്ഷ തീരുമാനങ്ങളിൽ ഒന്ന് കൂടിയായി ഇതിനെ കണക്കാക്കണം എന്നും ഗുജറാത്തി ഭാഷയിൽ പ്രഖ്യാപനം നടത്തിയക്കൊണ്ടുള്ള വിഡിയോയിൽ മന്ത്രി പറഞ്ഞു.

ഗുജറാത്തിൽ വർഷാവസാനത്തോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ തീരുമാനം. ജനങ്ങളെ അനുനയിപ്പിച്ച് സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണം നിലനിർത്താനാണ് ഇത്തരം നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Related News