ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (HPAK ) ഹരിപ്പാടൻസ് ഓണം -2022ഫ്ലയർ പ്രകാശനം

  • 22/10/2022


കുവൈറ്റ്‌ സിറ്റി: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം ഹരിപ്പാടൻസ് ഓണം -2022 ഫ്ലയർ പ്രകാശനം പ്രസിഡന്റ്‌ ശ്രീ:അജികുട്ടപ്പൻ പ്രോഗ്രാം കൺവീനർ അനിൽ എബ്രഹാമിനു നൽകി നിർവ്വഹിച്ചു.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒക്ടോബർ -28വെള്ളിയാഴ്ച രാവിലെ 10മണി മുതൽ നടക്കുന്ന പ്രോഗ്രാമിൽ, അത്തപൂക്കളം,മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിര, നാടൻപാട്ട് വഞ്ചിപ്പാട്ട്, DK ഡാൻസ്, ഗാനമേള, ഫ്യുഷൻ, ഓണസദ്യ, എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനറൽ സെക്രട്ടറി, സിബി പുരുഷോത്തമൻ, ട്രേഷറർ ബിനു യോഹന്നാൻ,, സെക്രട്ടറി ജയകൃഷ്ണൻ കെ വാരിയർ,വൈസ് പ്രസിഡന്റ്‌ കലേഷ് ബി പിള്ള, മറ്റു ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായി.

Related News