പ്ലേറ്റ്‌ലെറ്റുകളെന്ന പേരില്‍ പ്ലാസ്മ വിറ്റ പത്തു പേര്‍ പിടിയില്‍

  • 22/10/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗികളുടെ കുടുംബങ്ങള്‍ക്ക് പ്ലേറ്റ്‌ലെറ്റുകളെന്ന പേരില്‍ രക്തത്തിലെ പ്ലാസ്മ വില്‍പ്പന നടത്തിയ 10 പേര്‍ അറസ്റ്റില്‍. പ്രയാഗ്‌രാജ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. അറസ്റ്റിലായ 10 പേരും രക്തബാങ്കുകളില്‍നിന്ന് പ്ലാസ്മ എടുത്ത് പ്ലേറ്റ്‌ലെറ്റുകളെന്ന പേരില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുകയായിരുന്നു. അറസ്റ്റിലായ 10 പേരും രക്തബാങ്കുകളില്‍നിന്ന് പ്ലാസ്മ എടുത്ത് പ്ലേറ്റ്‌ലെറ്റുകളെന്ന പേരില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുകയായിരുന്നതാണ്.

ഡെങ്കിപ്പനി കേസുകളില്‍ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയില്‍ ഡെങ്കി ബാധിച്ചു ചികിത്സക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്‌ലറ്റിനു പകരം അബദ്ധത്തില്‍ മധുര നാരങ്ങാ (മൊസംബി) ജ്യൂസ് കുത്തിവച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.  

Related News