പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍; രാമക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തും

  • 22/10/2022

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തും. ക്ഷേത്രത്തില്‍ ദർശനം നടത്തും.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദീപോത്സവത്തിലും നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് സരയു നദിക്കരയിലാണ് ദീപോത്സവം. 15 ലക്ഷം ദീപങ്ങളാണ് ചടങ്ങില്‍ തെളിയിക്കുക. ദീപോത്സവ ചടങ്ങില്‍ ആദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്. 

തുടര്‍ന്ന് നടക്കുന്ന ലേസർ ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ദീപോത്സവത്തിന്റെയും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെയും ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് അയോധ്യയില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. 

Related News