കുവൈത്ത് ഒ.ഐ.സി.സി ഓണാഘോഷം: രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യാതിഥി

  • 22/10/2022


കുവൈത്ത്‌സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''ഓണം - 2022' 
ഈ മാസം 28-ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, ഖൈത്താന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തില്‍ മുഖ്യാതിഥിയാണ്. വെള്ളിയാഴ്ച്ച രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന ആഘോഷത്തില്‍ അത്തപ്പൂക്കളം,മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ടുകള്‍, നാടന്‍പ്പാട്ടുകള്‍,ഒപ്പം, പ്രശസ്ത ഗായകന്‍ ഷാഫി കൊല്ലം അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങിയ വിവിധയിനം കലാപരിപാടികളും, ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ ഫ്‌ളയര്‍ കഴിഞ്ഞ ദിവസം അബ്ബാസിയ പോപിന്‍സ് ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ജന. സെക്രട്ടറി ബി. എസ്. പിള്ളക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചിരുന്നു.
വാര്‍ത്തസമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട്, ജനറല്‍ സെക്രട്ടറി ബി. എസ്. പിള്ള, നേതാക്കളായ ജോയ് ജോണ്‍ തുരുത്തിക്കര, രാജീവ് നെടുവിലെമുറി എം.എ നിസാം, ജോയ് കരുവാളൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related News