കെ.ഇ.എ കുവൈത്ത് ഫർവാനിയ ഏരിയ പിക്നിക് സംഘടിപ്പിച്ചു

  • 23/10/2022


കുവൈറ്റ്: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ).കുവൈത്ത് നവംബർ 11ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്തുന്ന കാസർഗോഡ് ഉത്സവ് 2022 ൻ്റെ പ്രചാരണാർത്ഥം ഫർവാനിയ ഏരിയ കമ്മിറ്റി ഫർവാനിയ പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു

 എരിയ പ്രസിഡണ്ട് ഇഖ്ബാൽ പെരുമ്പട്ടയുടെ അദ്ധ്യക്ഷതയിൽ കെ.ഇ.എ.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് 'പി.എ.നാസർ ഉൽഘാടനം ചെയ്തു
 ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച് മുഹമ്മദ് കുഞ്ഞി, ചിഫ് പട്രേൺ സത്താർ കുന്നിൽ 
അഡ്വൈസറി ബോർഡ് അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ,ഹമീദ് മധുർ,മുനിർ കുണിയ, സലാം കളനാട്
ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോർഡിനേറ്റർ അസീസ് തളങ്കര,
 വൈസ് പ്രസിഡണ്ട് സുബൈർ കാടംകോട് , ഹാരിസ് മുട്ടുംതല ,സെക്രട്ടറിമാരായ സത്താർ കോളവയൽ, ജലീൽ അരിക്കാടി, ശ്രീനിവാസൻ,
ജോയിൻ്റ് ട്രഷറർ യാദവ് ഹോസ്ദുർഗ്, കാസർഗോഡ് ഉത്സവ് പ്രോഗ്രം ജനറൽ കൺവീനർ അബുള്ള കടവത്ത് ,കണവീനർ ഹനീഫ പലായി ഫർവാനിയ ഓർഗനൈസിംഗ് സെക്രട്ടറി ഷുഹൈബ് ,ഫർവാനിയ അഡ്വൈസറി സുരേഷ് കൊളവയൽ, വിവിധഎരിയ ഭാരവാഹികളായ നവാസ് തളങ്കര, ഹമീദ് എസ് എം, റഹീം അരിക്കാടി, ഹസ്സൻ ബല്ല, കാദർ കടവത്ത് എന്നീവർ ആശംസകൾ അർപ്പിച്ചു പിക്നിക് ജനറൽ കൺവീനർ റഫീക്ക് ഒളവറ സ്വാഗതവും എരിയ ജനറൽ സെക്രട്ടറി അനിൽ ചിമേനി നന്ദിയും പറഞ്ഞു ഏരിയ ട്രഷറർ അസർ കുമ്പള, അഭിലാഷ് എന്നീവർ നേതൃത്വം നൽകി. വടം വലി മത്സരത്തിൽ കെ ഇ എ അഡ്വസറി ടീം ചാമ്പിയന്മാരായി കെ ഇ എ ഖൈത്താൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി

Related News