ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

  • 23/10/2022

പ്രവാസി മിത്ര കേരള വെൽഫെയർ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2022 ഓഗസ്റ്റ് 19 ആം തീയതി കൊല്ലം വള്ളിക്കാവ് സ്പൈസി ഫാമിലി റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. നോർക്ക വഴി കേരള സർക്കാർ നൽകുന്ന സേവനങ്ങളുടെയും മറ്റ് ക്ഷേമ,പെൻഷൻ പദ്ധതികളുടേയും പ്രവർത്തനങ്ങൾ പഞ്ചായത്തുതല അടിസ്ഥാനത്തിൽ ധൃതപ്പെടുത്തുന്ന ഭാഗമായാണ് ഏകദിന ക്യാമ്പ് നടത്തപ്പെട്ടത്. പ്രസ്തുത യോഗം കരുനാഗപ്പള്ളി എംഎൽഎ ശ്രീ. സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു.
 ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ മിനിമോൾ, ക്ലാപ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എസ് എം ഇഖ്ബാൽ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രസന്ന പി, കുവൈറ്റ് പ്രവാസി മിത്ര  ചെയർമാൻ ഷാജഹാൻ പൂന്തോപ്പിൽ , ഷഫീഖ് കൊല്ലായിൽ, ബിജു വാസുദേവ്, സമീമ കുളത്തുപ്പുഴ, സിബി കുമാർ എന്നിവർ സംസാരിച്ചു

Related News