നിയാർക്ക് കുവൈറ്റ് ചാപ്റ്റർ യാത്ര അയപ്പ് നൽകി

  • 23/10/2022


നാട്ടിൽ സ്ഥിരതാമസത്തിന്നായി പോകുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി & റിസേർച് സെന്റർ (NIARC) കുവൈറ്റ് ചാപ്റ്റർ എക്സിക്യു ട്ടീവ് അംഗം ഫൈസൽ പാറക്കലിന് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്ര അയപ്പ് നൽകി.

ചെയർമാൻ ബഷീർ MA അധ്യക്ഷത വഹിച്ച യോഗം PV ഇബ്രാഹിം ഉത്ഘാടനം ചെയ്തു. അബ്ദുൽ ഖാലിക്, അബ്ദുൽ വാഹിദ്, സുൽഫിഖർ, റഷീദ് തക്കാര, ഹംസ കൊയിലാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനയുടെ ഉപഹാരം ഫൈസൽ പാറക്കലിന് നൽകി. ഫൈസൽ പാറക്കൽ മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും സെക്രട്ടറി സവാദ് നന്ദിയും രേഖപ്പെടുത്തി.

Related News