ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മനംനൊന്ത് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

  • 23/10/2022

ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത് യുവതി ഒന്നരവയസ്സുകാരനായ കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കി. ബെലഗാവി ജില്ലയിലെ വന്താമൂരി ഗ്രാമത്തിലാണ് സംഭവം. വാസന്തി (22), ഇവരുടെ ഒന്നരവയസ്സായ കുഞ്ഞ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി (25) വിഷം കഴിച്ച് ജീവനൊടുക്കിയിരുന്നു. വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൃഷിയിടത്തിലേക്ക് വാങ്ങിവെച്ച കീടനാശിനി കഴിക്കുകയുമായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഭര്‍ത്താവിന്റെ മരണം അറിഞ്ഞതോടെ കുഞ്ഞുമായി വീടുവിട്ടിറങ്ങിയ വാസന്തിയെ ഗ്രാമത്തിന് പുറത്തെ വയലിനു സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News