ടെക്സാസ് കുവൈറ്റ് ഓണം - ഈദ് സംഗമം സംഘടിപ്പിച്ചു

  • 24/10/2022



തിരുവന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് കുവൈറ്റിന്റെ തിരുവോണപ്പൂലരിയിൽ ഈദിന് മുഹബത് എന്ന ഓണം -  ഈദ്  സംഗമം ഒക്ടോബര്  21 വെള്ളിയാഴ്ച അബ്ബാസിയ  യുണൈറ്റഡ്  ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. 

മെഡിക്കൽ ഓൺകോളജിസ്റ് ഡോക്ടർ സുസോവാന സുജിത് നായർ  ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

 പ്രസിഡന്റ് ജിയാഷ്‌ അബ്ദുൽ കരീം  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും, ട്രഷറർ അനിരുദ്ധൻ കൃതജ്ഞതയും രേഖപ്പെടുത്തി.

കുട കൺവീനർ ചെസ്സിൽ രാമപുരം, അൽമുല്ല ജനറൽ മാനേജർ ഫിലിപ്പ് കോശി അഡവൈസറി ബോർഡ് അംഗം ജയകുമാർ തുടങ്ങി കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, കൊറോണ കാലഘട്ടത്തിൽ ആതുരസേവനരംഗത്തു പ്രവർത്തിച്ച തിരുവനന്തപുരം ജില്ലക്കാരായ നാല്പതോളം ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കുവൈറ്റ് പോലീസ് സൂപ്രണ്ട് ഹംദാൻ സയീദ് ടെക്സാസിന്റെ സ്നേഹോപകരമായ മൊമെന്റോ നൽകി പ്രശസ്ത പിന്നണിഗായകരായ ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള കുവൈറ്റിലെ മുൻനിര ഗായകരായ റാഫി കല്ലായി, രോഹിത്, അൻവർ സാരംഗ് തുടങ്ങിയവരുടെ ഗാനമേളയും  ടെക്സാസ് കുടുംബാംഗങ്ങൾ  അവതരിപ്പിച്ച പാരമ്പര്യ കലകൾ,  തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ് എന്നിവ ശ്രദ്ധേയമായി. 

27 പാരമ്പര്യ വിഭവങ്ങൾ നിരത്തിയ ഓണസദ്യ വളരെയധികം ഹൃദ്യമായി. ടെക്സാസ് കുവൈറ്റിലെ  എല്ലാ അംഗങ്ങളും ചേർന്നു നടത്തിയ ഈ കലാവിരുന്ന് പരിപാടികളുടെ വൈവിധ്യം കൊണ്ടും സംഘടനാമികവ് കൊണ്ടും ഒരു വൻവിജയമായിമാറി.

Related News