വില സംബന്ധിച്ച് തര്‍ക്കം; ഭക്ഷണം കഴിക്കാനെത്തിയ 48കാരന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഹോട്ടലുട‌മ

  • 24/10/2022

ഒഡീഷ: വില സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ ദേഹത്ത് ഹോട്ടലുടമ തിളച്ച എണ്ണ ഒഴിച്ചു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍  48കാരന് ഗുരുതരമായി പൊള്ളലേറ്റു.  

ശനിയാഴ്ചയാണ് സംഭവം. കട്ടക്കിൽ നിന്ന് 45 കിലോമീറ്റർ അകലെ ബാലിചന്ദ്രപൂർ ഗ്രാമത്തിലെ താമസക്കാരനായ പ്രസൻജിത് പരിദ എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. പ്രവാകർ സാഹൂ എന്നയാളാണ് ആക്രമിച്ചത്. ഹോട്ടല്‍ ഉടമയും ഭക്ഷണം കഴിക്കാനെത്തിയ ആളും തമ്മില്‍ വിലയെച്ചൊല്ലിയും ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയും വാക്കു തര്‍ക്കമുണ്ടായി. 

വാക്കേറ്റം രൂക്ഷമായപ്പോള്‍ ഹോട്ടല്‍ ഉടമ ഇയാളുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പരിദയെ കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. 

Related News