പ്രസിഡൻറ് ശ്രീ. ബി. എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ, കുമാരി റോമാ സിനിജിതിന്‍റെ പ്രാർത്ഥന ഗാനത്തോടെ തുടങ്ങിയ ഉത്‌ഘാടന ചടങ്ങിൽ മാർക് ഗ്രൂപ്പ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ശ്രീ. സുരേഷ് സി. പിള്ള ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. മാവേലി എഴുന്നള്ളിപ്പ്, പുലിക്കളി, ചെണ്ടമേളം എന്നിവയും ഉദ്‌ഘാടന പരിപാടികൾക്ക് മികവേകി.
കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിശിഷ്ട്ടാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ കോവിഡ് കാലത്തെ മികച്ച സേവനങ്ങങ്ങൾക്കുള്ള അംഗീകാരമായി കായംകുളം എൻ.ആർ.ഐ അംഗങ്ങളിലെ ആരോഗ്യ പ്രവർത്തകരെ ശ്രീ. സുരേഷ് സി. പിള്ളയും, ബി. എസ് പിള്ളയും ചേർന്നു മൊമെൻറ്റോ നൽകി ആദരിച്ചു.
കലാ-കായിക മത്സരങ്ങൾ, അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ, ജഡായു ബീറ്റ്‌സ് മുകേഷ് ആൻഡ് ടീം നയിച്ച നാടൻ പാട്ട്, മിമിക്സ്, വിസ്മയ മ്യൂസിക് ബാൻഡിന്‍റെ സംഗീത പരിപാടിയും വിഭവസമൃദമായ ഓണസദ്യയും ഓണനിലാവ് -2022 നെ കൂടുതൽ മനോഹരമാക്കി.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് ഗോപാലകൃഷ്ണൻ, ശ്രീകുമാർ, വിപിൻ മങ്ങാട്, ഖലീൽ, സതീഷ് പിള്ള, അരുൺ സോമൻ, സുനിൽ എസ്.എസ്, ബിജു ഖാദർ, രഞ്ജിത്ത്, മധുകുട്ടൻ, വിപിൻ രാജ്, സാദത്ത്, മനോജ് റോയ്, ഹരി പത്തിയൂർ, സിനിജിത്, സാജൻ, അനീഷ് അശോക്, അമീൻ, ശരത് പിള്ള, അനീഷ് എസ്, ഫിറോസ്, അനീഷ് ആനന്ദ്, എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ബിജു പാറയിൽ നന്ദിയും രേഖപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?