കുട്ടനാടൻ MLA ശ്രീ.തോമസ് K തോമസിന് സാരഥിയുടെ ആദരവ്..

  • 29/10/2022

കുവൈറ്റിൽ സന്ദർശനത്തിനെത്തിയ പ്രമുഖ പ്രവാസി വ്യവസായിയും , കുട്ടനാടൻ MLA യുമായ ശ്രീ.തോമസ് K തോമസിനെ സാരഥി കുവൈറ്റിൻ്റെ ഭാരവാഹികൾ സന്ദർശിക്കുകയും, പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

 സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി, ട്രസ്റ്റ് ചെയർമാൻ ശ്രീ.ജയകുമാർ.എൻ.എസ്, അഡ്വൈസറി അംഗം ശ്രീ.സുരേഷ് കെ.പി എന്നിവർ സന്നിഹിതരായിരുന്നു.

നവംബർ 18ന് ന് നടക്കുന്ന സാരഥി കുവൈറ്റിൻ്റെ 23-)മത് വാർഷികാഘോഷമായ സാരഥീയം 2022 ന് ബഹു: MLA എല്ലാ വിധ ആശംസകളും അറിയിച്ചു. സാരഥി സെൻറർ ഫോർ എകസലൻസ്സ് (SCFE) യുടെ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം നൽകുകയും, SCFE ഉടൻ സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News