തനിമ കുവൈത്ത്‌ 16ആം ദേശീയ വടംവലി മത്സരം സമാപിച്ചു: യുഎൽസി കെകെബി ടീം ജേതാക്കൾ‌

  • 29/10/2022



ഒക്ടോബർ 28നു ഉച്ചയ്ക്ക്‌ ആരംഭിച്ച ഒന്നാം റൗണ്ട്‌ മുതൽ റഫറി ദിലീപ്‌ ഡികെയുടെ നേതൃത്വത്തിൽ ബിജോയ്‌, ജിൻസ്‌, ജിനു എന്നിവർ  മത്സരങ്ങൾ നിയന്ത്രിച്ചു. ബാബുജി ബത്തേരിയുടെ ഘനഗംഭീര ആങ്കറിംഗ്‌ ശബ്ദം കാണികളെ ഉത്സാഹഭരിതരാക്കി. 

6അടിയിൽ അധികം ഉയരമുള്ള മധ്യപൂർവ്വേശ്യയിലെ ഏവും വലിയ സാൻസിലിയ എവർറോളിങ്ങ്‌ സ്വർണ്ണകപ്പും 1,00,001 രൂപ ക്യാഷ്‌ പ്രൈസും‌ ‌‌ യു.എൽ.സി കെകെബി   സ്പോർട്ട്സ്‌ ക്ലബ്‌ ടീം കരസ്ഥമാക്കി. 

രണ്ടാം സ്ഥാനവും 75001 രൂപ ക്യാഷ്‌ പ്രൈസും  5.5യിൽ അധികം അടി ഉയരമുള്ള ബ്ലുലൈൻ എവർറോളിങ്‌ ട്രോഫി, കഴിഞ്ഞ തവണത്തെ ജേതാക്കൾ ആയാ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ടീം കരസ്ഥമാക്കി. 

50,001 രൂപ ക്യാഷ്‌ പ്രൈസുമായ്‌ നെസ്റ്റ്‌ & മിസ്റ്റ്‌ എവർറോളിംഗ്‌ കപ്പിനായുള്ള സെകണ്ട്‌ റണ്ണർഅപ്പ്‌ ആയ്‌ അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ - ബി ടീം.

4 ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കുള്ള ട്രോഫികളും 15,001 രൂപയും ഗോൾഡൻ ലോജിസ്റ്റിക്സ്‌ രാജു ചലഞ്ചേർസ്സ്‌, ദാലിയ ഹോട്ടൽ അപാർട്ട്മെന്റ്സ്‌ ടീം അബ്ബാസിയ- സി,  ബിജു ഓക്സിജൻ ടീം അബ്ബാസിയ  - ബി, കുവൈത്ത്‌ ട്രക്ക്‌ സെന്റർ ഷുവൈഖ്‌ കെകെഡിഎ എന്നിവർ കരസ്ഥമാക്കി. 

തനിമ സ്പോർട്ട്സ്‌ പെർസ്സൺ ഓഫ്‌ ദി ഇയർ അവാർഡിനു ബിജു സിൽവർ സെവൻസും, ഫെയർ പേ ടീം അവാർഡ്‌ ഗോൾഡൻ ലോജിസ്റ്റിക്സ്‌ രാജു ചലഞ്ചേർസ്സ്‌, ബെസ്റ്റ്‌ ബാക്ക്‌ ബൈജു കെകെഡിഎ, ബെസ്റ്റ്‌ കോച്ച്‌ നിഖിൽ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌, ബെസ്റ്റ്‌ ഫ്രണ്ട്‌ ഇല്ല്യാസ്‌ ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്-ബി ‌ , ബെസ്റ്റ്‌ ക്യാപ്റ്റൻ -ഷിബു ദാലിയ ഹോട്ടൽ അപാർട്ട്മെന്റ്സ്‌ ടീം അബ്ബാസിയ- സി‌ ‌ എന്നിവരും അർഹരായ്‌. 

‌ ഇടുക്കി അസൊസിയെഷൻ എ, ബി ടീമുകൾ, സെറ കെകെബി, ബോസ്കോ കെകെബി, ‌ ‌ സിവർ സെവൻസ്‌ , ആഹാ കുവൈത്ത്‌ എ, ബി ടീമുകൾ, ലെജൻസ്റ്റ്‌ ഓഫ്‌ കെകെബി, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ എന്നിവർ പാർട്ടിസിപൻസ്‌ ട്രൊഫികളും കരസ്ഥമാക്കി..

അലയും ആരവങ്ങളും ഒതുങ്ങി. ഇനി കുവൈത്തിലെ പ്രവാസികളായ കാണികൾക്ക്‌ ‌ കാത്തിരിപ്പിന്റെയും ടീമുകൾക്ക്‌ പരിശീലനത്തിന്റെയും കാലമാണു, 2023ലെ ഓണത്തനിമയ്ക്ക്‌ കാതോർത്ത്‌ കൊണ്ട്‌.

Related News