ഗവര്‍ണറുടെ നടപടികള്‍ ഭരണ ഘടന വിരുദ്ധം: സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

  • 30/10/2022

ഗവര്‍ണര്‍ക്കെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഗവര്‍ണറുടെ നടപടികള്‍ ഭരണ ഘടന വിരുദ്ധമെന്നാണ് വിമര്‍ശനം.


ഗവര്‍ണറുടെ നടപടികള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ഗവര്‍ണര്‍ ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയും ആവര്‍ത്തിക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നതും കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഗവര്‍ണര്‍ വിഷയത്തില്‍ ചര്‍ച്ച നാളെയും തുടരും.

Related News