വസന്തോത്സവമായിരുന്നു സി.എച്ച്. - എം.എ.സമദ്

  • 30/10/2022


കുവൈത്ത് സിറ്റി: കേരളം ജനതയ്‌ക്കൊപ്പം മുസ്ലിം സമുദായത്തിന്‍റെ സാമൂഹ്യ-വിദ്യാദ്യാസ മുന്നേറ്റത്തിന്‍റെ നാള്‍വഴികളില്‍ ദീര്‍ഘവീക്ഷണത്തോടു കൂടി ഒരു പുരുഷായുസ്സ് മുഴുവനും സാമൂഹ്യ രാഷ്ട്രീയ സേവവന പാതയില്‍ പ്രവര്‍ത്തനം കാഴ്ചവെച്ച്, കാലത്തെ അതിജീവിച്ച വ്യക്തിപ്രഭാവത്തിന്റെ ഉടമയായിരുന്നു മഹാനായ സി എച്ച് മുഹമ്മദ് കോയയെന്നു മുസ്ലിം യൂത്ത് ലീഗ് നേതാവ് എം..എ.സമദ് പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ച്. വസന്തം സൃഷ്ടിക്കുക മാത്രമല്ല, സ്വയം വസന്തമായിത്തീരുകയും ചെയ്ത വസന്തോത്സവമായിരുന്നു സി.എച്ച്. എന്നും അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയത്തിലും ഭരണരംഗത്തും പൊതുജീവിതത്തിലുമെല്ലാം സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ വിജയത്തിന് നിദാനം അദ്ദേഹത്തിന്റെ കൃത്യമായ യാഥാര്‍ത്ഥ്യബോധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എം.എ.സമദിനുള്ള മൊമെന്റോ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നൽകി. ഈയടുത്ത് ബിരുധാനാന്തര ബിരുദം (എം.ബി.എ.) പൂർത്തിയാക്കിയ സംസ്ഥാന സെക്രട്ടറി എൻജിനീയർ മുഷ്താഖിനുള്ള സഹപ്രവർത്തകരുടെ സ്നേഹോപഹാരം എം.എ.സമദ് കൈമാറി.

മെഡ്-എക്സ് ചെയർമാൻ ഫാസ് മുഹമ്മദലി ആശംസകളർപ്പിച്ചു സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ശഹീദ് പാട്ടില്ലത്, സെക്രട്ടറിമാരായ ടി.ടി.ഷംസു, റസാഖ് അയ്യൂർ, ഉപദേശക സമിതിയംഗങ്ങളായ ബഷീർ ബാത്ത, പി.വി.ഇബ്രാഹിം, സി.പി.അബ്ദുൽ അസീസ്, കെ.ഐ.സി.പ്രസിഡന്റ് ഗഫൂർ ഫൈസി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുവൈത്ത് കെ.എം.സി.സി. സംസഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

Related News