പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍; സുവിധ സാരഥി പദ്ധതിയുമായി കേന്ദ്രസർക്കാർ

  • 30/10/2022

ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സുവിധ സാരഥി എന്ന പദ്ധതിയിലൂടെയാണ് സ്കൂളുകളിലൂടെ നാപ്കിനുകള്‍ വിതരണം ചെയ്യുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് സുവിധ സാരഥി പദ്ധതി ആരംഭിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം നല്‍കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്.

സര്‍ക്കാരിതര സംഘടനകള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍, കോര്‍പ്പറേറ്റുകള്‍, ഡോക്ടര്‍മാര്‍, സ്‌കൂളുകള്‍ എന്നിവയടക്കം പദ്ധതിയുടെ ഭാഗമാകും. ഇവരെയെല്ലാം ഒരു വെബ് പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്പിന്റെയും (സുവിധ സാരഥി) കീഴില്‍ ഒരുമിച്ച്‌ കൊണ്ടുവരും. അതില്‍ സ്‌കൂളുകള്‍ക്കും സംഭാവന നല്‍കുന്നവര്‍ക്കും സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ, സ്കൂള്‍ തലത്തില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് സാമ്ബത്തിക സംഭാവനകള്‍ നല്‍കാനും സ്കൂളുകള്‍ തിരഞ്ഞെടുക്കാനും ഈ മൊബൈല്‍ ആപ്പില്‍ സൗകര്യം ഉണ്ടായിരിക്കും.

Related News