ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ HPAK സംഘടിപ്പിച്ച ഹരിപ്പാടൻസ് ഓണം-2022 വർണാഭമായ കൊടിയിറക്കം

  • 31/10/2022

കുവൈറ്റ്‌ സിറ്റി : ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ HPAK യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ -28രാവിലെ 10മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ അരങ്ങേറിയ ഹരിപ്പാടൻസ് ഓണം -2022 ബഹു:കുട്ടനാട് MLA തോമസ് കെ തോമസ് ഉത്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ്‌ അജികുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ അനിൽ എബ്രഹാം സ്വാഗതം ആശംസിച്ചു.

 മഹാമാരിയുടെ താണ്ഡവസമയത്തും പ്രവാസി സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന അതുല്യവ്യക്തിത്വം മനോജ്‌ മാവേലിക്കരയെ അസോസിയേഷൻ ആദരിച്ചു.
ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ, വനിതാവേദി ചെയർപേഴ്സൺ സുവി അജിത് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ട്രേഷറർ ബിനുയോഹന്നാൻ നന്ദി രേഖപ്പെടുത്തി.

 അത്തപൂക്കളം, മാവേലി ആഗമനം, പുലികളി, പ്രാർത്ഥനടീം അവതരിപ്പിച്ച തിരുവാതിര, തുടങ്ങിയവയ്ക്ക് പുറമെ, ജെഡായു ബീറ്റ്സ് അവതരിപ്പിച്ച നാടൻപാട്ട്, ആറന്മുളവഞ്ചിപ്പാട്ട്, ഡി കെ ഡാൻസ്, ഗാനമേള, എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

അസോസിയേഷൻ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾക്ക് പുറമെ HPAK യുടെ കുട്ടികൾകൂടി പങ്കെടുത്ത സീറോ ഗ്രാവിറ്റി ഡാൻസ് ഉൾപ്പെടെയുള്ള മനോഹരമായ ദൃശ്യവിരുന്നുകളും രുചികരമായ ഓണസദ്യയും ഹരിപ്പാടൻസിന്റെ ഓണാഘോഷത്തിന് മാറ്റു കൂട്ടി.

ഓഫീസ് ഭാരവാഹികൾ ആയ ജയകൃഷ്ണൻകെ വാര്യർ, കലേഷ് ബി പിള്ള, അജിത് ആനന്ദൻ, പ്രദീപ്‌പ്രഭാകരൻ,,വനിതാവേദിയിൽ നിന്ന് സുലേഖ അജി,ശാരിസജീവ് ലേഖപ്രദീപ്‌, തുളസി ജയകൃഷ്ണൻ,എക്സിക്യൂട്ടീവ് അംഗങ്ങൾ സതീശൻ,സജീവ് അപ്പുകുട്ടൻ, രാജീവ്‌ എസ് പിള്ള, സുരേഷ് ശേഖർ, പ്രദീപ്‌ കുമാർ, റോബി തോമസ്, എന്നിവർ, പ്രോഗ്രാമിന്റെ ഭാഗമായുള്ള വിവിധ ചുമതലകൾ നിർവ്വഹിച്ചു.

Related News