ഇന്ത്യൻ ലോയേഴ്‌സ് ഫോറം കുവൈറ്റ് ഓണം ആഘോഷിച്ചു

  • 01/11/2022

 


കുവൈറ്റിലെ ഇന്ത്യൻ വക്കിലുമാരുടെ സംഘടനയായ ഇന്ത്യൻ ലോയേഴ്സ് ഫോറം, മെമ്പര്മാരെയും സുഹൃത്തുക്കളേയും വിളിച്ചു ചേർത്ത് വിപുലമായ പപരിപാടികളുമായി ഓണാഘോഷം നടത്തി, പ്രസിഡന്റ് തോമസ് പണിക്കരുടെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ ബഹുമാനപെട്ട എം എൽ എ ശ്രീ തോമസ് കെ തോമസ് നിലവിളക്കു കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു. 

സീനിയർ അഡ്വൈസർ അഡ്വ ജോൺ തോമസ്, ജനറൽ സെക്രട്ടറി അഡ്വ സുരേഷ് പുളിക്കൽ, അഡ്വ രാജേഷ് സാഗർ, ചെസ്സിൽ രാമപുരം, അഡ്വ ലാൽജി ജോർജ് , അഡ്വ ജസീന ബഷീർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ അഡ്വ മുഹമ്മദ് ബഷീർ സ്വഗതവും അഡ്വ ഷിബിൻ ജോസ് നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര, ഒപ്പന , ഡാന്സസ് , ഗാനമേളയും ഓണസദ്യയും ഒരുക്കുകയുണ്ടായി.

Related News