'സിംഫണി ഓഫ്‌ കൊയ്നോനിയ' സംഘടിപ്പിച്ചു

  • 01/11/2022

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ക്ഷണം സ്വീകരിച്ച്‌ പ്രഥമ ശ്ളൈഹിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിച്ചേർന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ കുവൈറ്റിലെ ഇതര ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി കൂടികാഴ്ച്ച നടത്തി.

`സിംഫണി ഓഫ്‌ കൊയ്നോനിയ` എന്ന പേരിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന പരിപാടിയിൽ വത്തിക്കാൻ അംബാസിഡർ ആർച്ച്‌ ബിഷപ്പ്‌ യൂജിൻ മാർട്ടിൻ ന്യുജന്റ്‌, കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌, അർമേനിയൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ പാട്രിയാർക്കൽ വികാരി വെരി റവ. ഫാ. ബെദ്രോസ്‌ മാന്യുലിയൻ, എത്യോപ്യൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ വികാരി ഫാ. ബെർണബാസ്‌ അബോ, ഗ്രീക്ക്‌ ഓർത്തോഡോക്സ്‌ ചർച്ചിന്റെ വികാരി ഫാ. നാഗി അൽ തോമി, ആംഗ്ളിക്കൻ ചർച്ചിന്റെ ചാപ്ളിൻ റവ. മൈക്കിൾ മെബോണ, അർമേനിയൻ വികാരി ഫാ. അർഡാഗ്‌ കെഹ്യായാൻ, എൻ.ഈ.സി.കെ. സെക്രട്ടറി റോയി യോഹന്നാൻ, എൻ.ഈ.സി.കെ. പ്രതിനിധി ഡോ. ബെന്ന്യാമിൻ ഗരീബ്‌, കോപ്ടിക്‌ ഓർത്തഡോക്സ്‌ ചർച്ച്‌ ഉൾപ്പെടെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൂടികാഴ്ച്ചയിൽ പങ്കെടുത്ത വിശിഷ്ഠാതിഥികൾക്ക്‌ കാതോലിക്കാ ബാവാ സ്നേഹോപഹാരം നൽകുകയും തുടർന്ന്‌ സ്നേഹവിരുന്നും ക്രമീകരിച്ചു. 

കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളായ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയും, സെന്റ്‌ തോമസ്‌ പഴയപള്ളിയും, സെന്റ്‌ ബേസിൽ ഇടവകയും, സെന്റ്‌ സ്റ്റീഫൻസ്‌ ഇടവകയും സംയുക്തമായി ക്രമീകരിച്ച പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്തു.

Related News