സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കും; ഗവർണർക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി

  • 01/11/2022

ദില്ലി: വൈസ് ചാൻസിലർമാക്കും, മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം. കേരളത്തിലെ ജനങ്ങൾ യോജിച്ച് ഗവർണ്ണറുടെ നീക്കങ്ങളെ ചെറുക്കുമെന്നും സി പി എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ ഗവർണർ ശ്രമിക്കുന്നു. ഭരണഘടനയിലില്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. എല്ലാ മതേതര ജനാധിപത്യ പാർട്ടികളുടെയും പിന്തുണ തേടിയത് ഈ പശ്ചാത്തലത്തിലാണ്. ഗവർണ്ണർ വിഷയത്തിൽ കോൺഗ്രസ് അവരുടെ നിലപാട് പറയട്ടെ. ഒരു വിഭാഗത്തിന് ഗവർണ്ണർ അനുകൂല നിലപാട് ഉണ്ടോയെന്ന് അവർ വ്യക്തമാക്കട്ടെ. ഒന്നിച്ചുള്ള നീക്കത്തിന് സി പി എം ശ്രമം തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related News