ഇസ്കോൺ 2022 മദ്രസ തല പ്രചരണ സംഗമങ്ങൾ സംഘടിപ്പിച്ചു

  • 03/11/2022


കുവൈത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെൻറർ നവംബർ 11,12 തിയതികളിൽ മസ്ജിദ് അൽ കബീർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന 9ാമത് ഇസ്കോൺ പ്രചാരണത്തിൻറെ ഭാഗമയി മദ്റസ തല പ്രചരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 

ഫഹാഹീൽ മദ്രസ്സയിൽ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തിൽ കെ.കെ.ഐ.സി ദഅവ സെക്രട്ടറി മെഹബൂബ് കാപ്പാട് ഉദ്ഘാടനം നിർവഹിച്ചു. 

പ്രധാനഅധ്യാപകൻ സാജു ചെംനാട്, എഞ്ചിനീയർ ഉസൈമത്ത്, ഫഹാഹീൽ കെ.കെ.ഐ.സി യൂണിറ്റ് പ്രസിഡണ്ട് ഫൈസൽ മണിയൂർ എന്നിവർ സംബന്ധിച്ചു. 

സാൽമിയ മദ്റസ ഇസ്കോൺ പ്രചാരണ സമ്മേളനം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനഅധ്യാപകൻ പി.എൻ അബ്ദുറഹിമാൻ, ആഷിഖ് മുവാറ്റുപുഴ എന്നിവർ സംബന്ധിച്ചു. 

അബ്ബാസിയ മദ്റസ ഇസ്കോൺ പ്രചാരണ സമ്മേളനം കെ.കെ.ഐ.സി വിദ്യഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനഅധ്യാപകൻ സമീർ മദനി കൊച്ചി, അസ്ലം ആലപ്പുഴ, ഫഹദ് ആലുവ, നൌഫൽ സലാഹി എന്നിവർ സംബന്ധിച്ചു. 

ഫർവാനിയ മദ്രസ്സ ഇസ്കോൺ പ്രചാരണ സമ്മേളനം കെ.കെ.ഐ.സി ട്രഷറർ കെ.സി അബ്ദുല്ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനഅധ്യാപകൻസ്വാലിഹ് സുബൈർ, ശാഹുൽ ഈരാറ്റുപേട്ട, ഷഫീഖ് മോങ്ങം, ഹിഫ്സുർറഹ്മാൻ എന്നിവർ സംബന്ധിച്ചു.

Related News