ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, തിയതി പ്രഖ്യാപിച്ചു

  • 03/11/2022

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബർ 1 നും രണ്ടാംഘട്ടം 5 നുമാണ്. വോട്ടെണ്ണൽ ഡിസംബർ 8 നായിരിക്കും. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. 3,24,420 കന്നിവോട്ടര്‍മാരുണ്ട്.


ഗുജറാത്തില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും ഭരണം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേയിലെ ഫലം. 48 ശതമാനം വോട്ട് വിഹിതത്തോടൊണ് ബിജെപി വീണ്ടും ഭരണം പിടിക്കുകയെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്.

182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസിന് 28 മുതൽ 37 വരെ സീറ്റും ആംആദ്മി പാര്‍ട്ടിക്ക് 5 മുതൽ 14 വരെ സീറ്റുകൾ നേടാനാകും എന്നുമാണ് സര്‍വ്വേ ഫലം പറയുന്നത്.

Related News