മദ്രാസ്‌ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പീലക്സിനോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ ഊഷ്മളമായ സ്വീകരണം

  • 03/11/2022


കുവൈറ്റ്‌ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന മദ്രാസ്‌ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പീലക്സിനോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ ഊഷ്മളമായ സ്വീകരണം നൽകി.

പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാ‍ം ഓർമ്മപെരുന്നാളിനോടനുവന്ധിച്ച്‌ ഇന്ന് വൈകുന്നേരം ക്രമീകരിച്ചിരിക്കുന്ന സന്ധ്യാനമസ്ക്കാരത്തിനും, റാസയ്ക്കും, നാളെ (നവംബർ 4-ന്‌) രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന വിശുദ്ധ കുർബ്ബനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

Related News