ദരിദ്രനാണ്, ജോലിയില്ല, വിവാഹം നടക്കുന്നില്ല; പള്ളിക്കുള്ളിൽ കയറി ഖുർ ആൻ പകർപ്പ് കത്തിച്ചയാളുടെ മൊഴി

  • 03/11/2022

ഷാജഹാൻപുർ: ഉത്തർപ്രദേശിൽ പള്ളിക്കുള്ളിൽ കയറി ഖുർ ആൻ പകർപ്പ് കത്തിച്ചയാളെ പോലീസ്  അറസ്റ്റ് ചെയ്തു. താജ് മുഹമ്മദ് എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോട്വാലി പ്രദേശത്തുള്ള ഫഖ്റെ ആലം പള്ളിയിൽ ഖുർ ആൻ പകർപ്പ് കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സംഭവത്തിൽ ഇന്നലെ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്  അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണത്തില്‍ ബരുജായി പ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾ പള്ളിക്ക് മൂന്ന് കിലോമീറ്റർ ദൂരെ താമസിക്കുന്നയാളാണ്. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ദരിദ്രനായ തനിക്ക് ജോലിയില്ലെന്നും വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെന്നും തന്റെ ആത്മാവ് പറ‍ഞ്ഞിട്ടാണ് ഖുറാൻ കത്തിച്ചതെന്നും പ്രതി മൊഴി നൽകിയതായി പോലീസ് പറ‍ഞ്ഞു. 
 

Related News