പിപിഎഫ് കുവൈറ്റ് വേൾഡ് ക്വാളിറ്റി ദിനം ആഘോഷിക്കുന്നു

  • 04/11/2022

 


ഇന്ത്യൻ പ്രൊഫഷണലുകളുടെ സംഘടനയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈറ്റ് (PPF) 2022 നവംബർ 10-ന് (വ്യാഴം) 6:45 PM മുതൽ 8:30PM വരെ മംഗഫിലെ കല ഓഡിറ്റോറിയത്തിൽ വേൾഡ് ക്വാളിറ്റി ദിനം (ലോക ഗുണനിലവാര ദിനം) ആഘോഷിക്കുന്നു.
  
KISR ലെ റിസർച്ച് സയന്റിസ്റ്റ് ഡോ. ജാഫർ അലി പരോൾ "ശാസ്ത്ര സാങ്കേതിക പുരോഗതി" എന്ന വിഷയത്തിൽ അവതരണം സമർപ്പിക്കും. ടിസിബി സെർട്ട് വേൾഡ്‌വൈഡ് മാനേജിംഗ് ഡയറക്ടർ ശ്രീ എം.എസ്.റേയും ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കും.

ഗുണനിലവാരദിനം സംബന്ധിച്ച് ക്വിസ് നടത്തി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

PPF കുവൈറ്റ് എല്ലാ പ്രൊഫഷണൽ, സയൻസ് തത്പരരെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പി പി എഫ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫനും ജനറൽ സെക്രട്ടറി ശ്രീമതി ഷേർളി ശശിരാജനും അറിയിച്ചു.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പൂർണമായ പേരും സ്ഥലവും വാട്സാപ്പ് ചെയ്യുക. നമ്പർ : 65971184, 66935862,

Related News