എന്നും ഓർമ്മിക്കാൻ ഒരു സൗഹൃദം ഫ്ലയർ പ്രകാശനം ചെയ്തു

  • 04/11/2022

 

കുവൈത്ത് സിറ്റി: എന്നും ഓർമ്മിക്കാൻ ഒരു സൗഹൃദം ഫേസ് ബുക്ക് കൂട്ടായ്മ 
5-ാം വാർഷികം "ഒരുമിക്കാം ഒരിയ്ക്കൽ കൂടി - 2022" ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. 

അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് വനിതാവേദി ചെയർപേഴ്സൺ അനി ബിനുവിന് ഫ്ലയർ നൽകി പ്രകാശനം ചെയ്തു. 

കൂട്ടായ്മയുടെ ചീഫ് അഡ്മിൻ പി.എം.നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  ഡിസംബർ 2 ന് വൈകുന്നേരം 3 മണി മുതൽ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. 

എസ്.ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള മറ്റ് വിവിധയിനം കലാപരിപാടികളും ഉണ്ടാകും. 
പി.ജി.ബിനു, ജയകൃഷ്ണ കുറുപ്പ്, മാർട്ടിൻ മാത്യു, അനി ബിനു, റെജീന ലത്തീഫ്, കെ.എസ്.അജിത്ത് കുമാർ, പ്രേം രാജ്, ഷാജിത, എം.എ.ലത്തീഫ്, കെ.ബിബിൻ ദാസ്, സുജീഷ്.പി.ചന്ദ്രൻ, ദിലീപ് തുളസി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

കൂട്ടായ്മയുടെ മോഡറേറ്റർ മിനികൃഷ്ണ സ്വാഗതവും കൂട്ടായ്മയുടെ അഡ്മിൻ എസ്.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Related News