'കോലത്തുനാട് മഹോത്സവം':സ്റ്റാര്‍ സിംഗര്‍ കോമ്പറ്റീഷന്‍ ഓഡീഷന്‍ 5-ന്

  • 05/11/2022



കുവൈത്ത്‌സിറ്റി: കണ്ണൂര്‍ എക്‌സ് പാറ്റ്സ് അസോസിയേഷന്‍ കുവൈറ്റ് 'കോലത്തുനാട് മഹോത്സവം'ത്തിന് മുന്നോടിയായി  
ഒരുക്കുന്ന സ്റ്റാര്‍ സിംഗര്‍ കോമ്പറ്റീഷന്റെ ഒഡിഷന്‍ ശനിയാഴ്ച. ഫഹഹീല്‍ മെഡക്‌സ് ഹാളില്‍ ഉച്ചയക്ക് 3-മുതല്‍ 7 വരെയാണ് ഒഡിഷന്‍.
കുവൈറ്റിലുള്ള 10 മുതല്‍ 17 വയസ്സു പ്രായ പരിധിയിലുള്ള കുട്ടികള്‍ക്കു രജിസ്റ്റര്‍ ചെയ്യാവുന്നതാണ് 
email: mail.kannurexpats.kuwait@gmail.com
Mob: 
50079492,51409977 ചീഫ് കോഓര്‍ഡിനേറ്റര്‍ ഷെറിന്‍ മാത്യു,
പ്രസിഡന്റ് റോയ് ആന്‍ഡ്രൂസ്,ജനറല്‍ സെക്രട്ടറി ദീപു അറക്കല്‍,വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍,ട്രഷറര്‍ ഹരീന്ദ്രന്‍
എന്നിവരെ ബന്ധപ്പെടുക.
നവംബര്‍ 25 ന് വെള്ളിയാഴ്ച്ചയാണ് 'കോലത്തുനാട് മഹോത്സവം' അരങ്ങേറുന്നത്. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണി മുതലാണ് കുവൈറ്റിലെ ഏറ്റവും വലിയ സംഗീത മത്സരം. പ്രശസ്ത സംഗീത സംവിധായകന്‍ കാവാലം ശ്രീകുമാര്‍ ,ചലച്ചിത്ര താരം ശ്രീധന്യ എന്നിവരുടെ സാന്നിധ്യത്തില്‍ തത്സമയ മത്സരം സംഘടിപ്പിക്കുന്നു.കണ്ണൂര്‍ എക്സ് പാറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് ആഭിമുഖ്യത്തില്‍ നടത്തുന്നു സ്റ്റാര്‍ സിംഗര്‍ കോമ്പറ്റീഷന്റെ മൂന്നാമത്തെ എഡിഷനാണീത്.

Related News