പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

  • 05/11/2022



കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 120-​‍ാമത്‌ ഓർമ്മപ്പെരുന്നാൾ 2022 നവംബർ 3, 4 തീയതികളിൽ ഭക്തിപുരസ്സരം കൊണ്ടാടി.

ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ 3-​‍ാം തീയതി വൈകിട്ട്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന സന്ധ്യാനമസ്ക്കാരത്തിനും, റാസയ്ക്കും, 4-​‍ാം തീയതി വെള്ളിയാഴ്ച്ച രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്കും ശേഷം നേർച്ച വിതരണത്തോടു കൂടി ചടങ്ങുകൾ സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മദ്രാസ്‌ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പീലക്സിനോസ്‌ മെത്രാപ്പോലീത്താ നേതൃത്വം നൽകി.

Related News