കെ.ഐ.സി ശൈഖ് ജീലാനി അനുസ്മരണം സംഘടിപ്പിച്ചു

  • 05/11/2022


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ,അത്തിപ്പറ്റ ഉസ്താദ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റാറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍  കെ.ഐ.സി ഹവല്ലി മേഖല പ്രസിഡണ്ട്  അബ്ദുറഹീം ഹസനി അനുസ്മരണ പ്രഭാഷണം നടത്തി.

തങ്ങളുടെ മഹത്തായ ജീവിത മാതൃകയിലൂടെ സമുദായത്തിനും സമൂഹത്തിനും ആത്മീയ നേതൃത്വവും ദിശാബോധവും നല്‍കിയ മഹാരഥന്‍മാരായിരുന്നു അവരെന്ന് അദ്ദേഹം അനുസ്മരിച്ചു. 

അതോടനുബന്ധിച്ച് നടന്ന ദിഖ്റ് മജ്ലിസ്സിന് കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ നേതൃത്വം നല്‍കി.വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു. ദഅ'വ വിംഗ് സെക്രട്ടറി അബ്ദുല്‍ ഹക്കീം മൗലവി, കണ്‍വീനര്‍ മുഹമ്മദ് ദാരിമി എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,
കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News