കുഞ്ഞിന്‍റെ ജന്മനക്ഷത്രം മോശമെന്ന് ജ്യോത്സ്യന്‍റെ ഉപദേശം; ഭാര്യയെയും കുഞ്ഞിനെയും യുവാവ് വീട്ടില്‍ നിന്ന് പുറത്താക്കി, കേസ്

  • 05/11/2022

ബെംഗളൂരു: കര്‍ണാടകയില്‍ ജ്യോത്സ്യന്‍റെ ഉപദേശത്തെ തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കി ഭര്‍ത്താവ്. കര്‍ണ്ണാടകയിലെ രാമനഗരിയിലാണ് സംഭവം. രണ്ടര വയസുള്ള കുഞ്ഞിനെ ഉള്‍പ്പെടെയാണ് പുറത്താക്കിയത്.  

കര്‍ണ്ണാടകയിലെ ചന്നപട്ടണ മഞ്ജുനാഥ് ലേഔട്ട് സ്വദേശി നവീനാണ് ഭാര്യ ശ്രുതിയെയും രണ്ടര വയസുകാരന്‍ മകന്‍ റുത്വിക്കിനെയും വീട്ടില്‍ നിന്നും പുറത്താക്കിയത്. മൂലം നക്ഷത്രത്തില്‍ പിറന്ന മകന്‍ കുടുംബത്തില്‍ ദൗര്‍ഭാഗ്യവും ദുരന്തവും കൊണ്ടുവരുമെന്ന ജ്യോത്സ്യന്‍റെ ഉപദേശം അനുസരിച്ചാണ് യുവാവ് ഇത്തരത്തില്‍ ചെയ്തത്. വീട്ടില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഭാര്യ ശ്രുതി രാമനഗര വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. 2019 ലായിരുന്നു ഇവരുവരുടെയും വിവാഹം. 2020 ജനുവരി 22 നാണ് ഇവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ഭര്‍ത്താവും കുടുംബാഗംങ്ങളും ആവശ്യപ്പെട്ടതായും ശ്രുതി പോലീസിനോട് പറഞ്ഞു. രാമനഗര വനിതാ പൊലീസ് സ്റ്റേഷന്‍ നവീനെതിരെ കേസെടുത്തു. 

Related News