കെ.ഡി.എൻ.എ വുമൺസ് ഫോറം കേരള പിറവി ആഘോഷിച്ചു

  • 06/11/2022


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം  കേരള പിറവി ആഘോഷം റിഗ്ഗായി പാർക്കിൽ വെച്ച് വെള്ളിയാഴ്ച നവംബർ നാലിന് ആഘോഷിച്ചു. വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ അധ്യക്ഷത വഹിച്ച  ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയൂബ് കേച്ചേരി ഉത്ഘാടനം നിർവഹിച്ചു. കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി സുബൈർ എം.എം, ജയലളിത കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. വുമൺസ് ഫോറം ജനറൽ സെക്രട്ടറി രജിത തുളസീധരൻ വുമൺസ് ഫോറം പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം ജോയിന്റ് കൺവീനർ സന്ധ്യ ഷിജിത് സ്വാഗതവും ട്രഷറർ അൻഷീറ സുൽഫിക്കർ നന്ദിയും പറഞ്ഞു. സംഘടനയുടെ മുഖ്യ പ്രയോജകരായ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധികൾ സംബന്ധിച്ചു 

കുട്ടികൾക്കും വനിതകൾക്കും നിരവധി ഗെയിംസ്, ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക്  സമ്മാനങ്ങളും നൽകി. സ്വയം പാകം ചെയ്തു കൊണ്ടുവന്ന ഭക്ഷണങ്ങളും കോഴിക്കോടൻ പലഹാരങ്ങളും രുചി വൈവിധ്യങ്ങൾ കൊണ്ട് വ്യത്യസ്തമാക്കി.  സക്കീന അഷ്‌റഫ്, ജിഷ സുരേഷ്, റാഫിയ അനസ്, ലീന റഹ്മാൻ, ജുനൈദ റൗഫ്,  സാജിത നസീർ, ദില്ലാറ ധർമരാജ്, റെമി ജമാൽ, ഷഫാനാ സമീർ, സാജിറ റാഫി എന്നിവർ നേതൃത്വം നൽകി.

Related News