ഭരണത്തുടർച്ച ലഭിച്ചാൽ ഹിമാചലിലും ഏക സിവിൽകോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബി.ജെ.പി

  • 06/11/2022

ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ഏക സിവിൽകോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ദിവസം മാത്രമാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടനുസരിച്ച് ബിജെപി സർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും അതിന് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ വ്യക്തമാക്കി.

സർക്കാർ മേഖലയിലടക്കം എട്ടു ലക്ഷം തൊഴിൽ, മലയോര സംസ്ഥാനമായ ഹിമാചലിൽ എല്ലാ ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്നതിന് കാലവസ്ഥയ്ക്ക് അനുയോജ്യമായ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം. ഒമ്പത് ലക്ഷത്തോളം കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി, ആത്മീയ ടൂറിസം മേഖല വികസിപ്പിക്കൽ, അഞ്ച് പുതിയ മെഡിക്കൽ കോളജുകൾ, മൊബൈൽ ക്ലിനിക് വാഹനങ്ങൾ ഇരട്ടിപ്പിക്കൽ, യുവാക്കൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി 900 കോടി തുടങ്ങിയ വാഗ്ദാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Related News