നമീബയിൽ നിന്നെത്തിച്ച ചീറ്റപുലിയുടെ ഗർഭം അലസിയതായി റിപ്പോർട്ട്

  • 06/11/2022

ഭോപ്പാല്‍: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭമലസിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബറിലാണ് ആശ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. സെപ്റ്റബര്‍ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു.


എന്നാല്‍, നവംബര്‍ ആദ്യം വാരമായിട്ടും ഇതുവരെ ആശ പ്രസവിച്ചില്ല. തുടര്‍ന്നാണ് ആശയുടെ ഗര്‍ഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മര്‍ദ്ദം കാരണമാണ് ഗര്‍ഭമലസിയതെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചു.

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോള്‍ തന്നെ ആശ ഗര്‍ഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. കുനോയില്‍ പരിശോധന സംവിധാനമില്ലാത്തതിനാല്‍ എത്രമാസമായി എന്നതിനെക്കുറിച്ച്‌ വ്യക്തതയുണ്ടായിരുന്നില്ല. ഗര്‍ഭിണിയായതിനാല്‍ നല്ല രീതിയിലുള്ള പരിചരണമാണ് അധികൃതര്‍ ആശക്ക് നല്‍കിയത്. ഏകദേശം 100 ദിവസമായി ആശ ഇവിടെ എത്തിയിട്ട്. 93 ദിവസമാണ് ചീറ്റകളുടെ ഗര്‍ഭകാലം. ഇപ്പോള്‍ അവള്‍ പ്രസവിക്കുമെന്ന് പറയാനാകില്ല. ക്വാറന്റൈന്‍ കാലയളവില്‍ അവള്‍ പ്രസവിച്ചിരുന്നെങ്കില്‍ അവര്‍ ഇവിടെയെത്താന്‍ രണ്ട് മാസം കൂടിയെടുത്തേനെ. അങ്ങനെയെങ്കില്‍ കുട്ടികളും കൂടെ ഉണ്ടാകുമായിരുന്നുവെന്ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് ഡോ. ലോറി മാര്‍ക്കര്‍ പറഞ്ഞു.

Related News