ഉറങ്ങിക്കിടന്ന അമ്മയെയും അനുജത്തിയെയും ഉള്‍പ്പെടെ നാലുപേരെ 17കാരൻ വെട്ടിക്കൊന്ന് കുഴിച്ചുമൂടി

  • 06/11/2022

ധലാ: അമ്മയെയും അനുജത്തിയേയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ പതിനേഴുകാരന്‍ കൊലപ്പെടുത്തി. ത്രിപുരയിലെ ധലായിൽ ആണ് അമ്മയെയും അനുജത്തിയേയും അപ്പൂപ്പനെയും ബന്ധുവിനെയും 17കാരൻ വെട്ടിക്കൊന്ന് കുഴിച്ചുമൂടിയത്. മുത്തച്ഛൻ (70), അമ്മ (32), 10 വയസുകാരിയായ  സഹോദരി, ബന്ധുവായ മറ്റൊരു സ്ത്രീ (42) എന്നിവരെ കോടാലി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. നാലുപേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ  സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ ഇടുകയായിരുന്നു. കൊല നടത്തുമ്പോള്‍ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ പ്രതി ഉച്ചത്തിൽ പാട്ട് വെച്ചിരുന്നതായും പോലീസ് പറയുന്നു. 

ബസ് കണ്ടക്ടറായ കുട്ടിയുടെ പിതാവ് ഹരാധൻ ദേബ്  അർധരാത്രിയോടെ വീട്ടിലെത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. കുട്ടി കമ്പ്യൂട്ടർ ഗെയിമിന് അടിമയാണ്. ഓൺലൈൻ ഗെയിമിനായാണ് വീട്ടിൽ നിന്ന് പണം മോഷ്ടിച്ചിരുന്നത്. ടെലിവിഷനും  അടിമയാണെന്നും ക്രൈം ഇൻവെസ്റ്റിഗേഷൻ ഷോകൾ ആസ്വദിച്ചിരുന്നതായുമാണ് വിവരം. പ്രതിയെ ഞായറാഴ്ച പുലർച്ചയോടെ പോലീസ് പിടികൂടി.

Related News